കുവൈറ്റിൽ പതിനൊന്നാം ക്ലാസ് ഫിസിക്സ് പരീക്ഷ പേപ്പർ ചോർന്നുവെന്ന ആരോപണം തള്ളി വിദ്യാഭ്യാസ മന്ത്രാലയം. പൂർണമായും അടിസ്ഥാനരഹിതമായ വാർത്തയാണ് ഇത് എന്നും വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്ന സംശയാസ്പദമായ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നുണ്ട് എന്ന് ആഭ്യന്തരമന്ത്രാലയവും സൈബർ ക്രൈം ജനറൽ ഡിപ്പാർട്ട്മെന്റും അറിയിച്ചു.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഇത്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പരീക്ഷ പേപ്പറുകൾ തയ്യാറാക്കിയതും അച്ചടിച്ചതും വിതരണം ചെയ്തതും എല്ലാം കൃത്യമായ രഹസ്യാത്മക സ്വഭാവം പുലർത്തി കൊണ്ടാണ്. പരീക്ഷയുടെ സമഗ്രതയെയും സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. അനൗദ്യോഗിക അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ വിവരങ്ങളാൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.