
കുവൈറ്റിലെ മിനി കേരളം ; സാൽമിയ, കുവൈറ്റിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഒന്നാമത്
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ 2025 ജൂൺ 30 ലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് അനസരിച്ച് കുവൈറ്റിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ മാറി. മലയാളികളുടെ സാനിധ്യം കൊണ്ട് കുവൈറ്റിലെ മിനി കേരളം എന്ന വിളിപ്പേരും സാൽമിയക്കുണ്ട്.
331,462 താമസകാരുമായി സാൽമിയ ജനസാന്ദ്രതയിൽ മുന്നിലാണ്. 309,871 നിവാസികളുമായി അൽ-ഫർവാനിയ രണ്ടാം സ്ഥാനത്തും 282,263 നിവാസികളുമായി ജലീബ് അൽ-ഷുയൂഖ് മൂന്നാം സ്ഥാനത്തും ഉണ്ട്. 242,214 നിവാസികളുമായി ഹവല്ലി നാലാം സ്ഥാനത്തും 230,854 നിവാസികളുമായി മഹ്ബൂല അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.
നഗരപ്രദേശങ്ങളിലെ വർദ്ധിച്ചുവരുന്ന ജനസാന്ദ്രത നഗര ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, പൊതു സേവനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള നിർണായക പങ്കും സൂചിപ്പിക്കുന്നു.


Comments (0)