
കുവൈത്തിൽ സിഗരറ്റിന്റെ വൻ ശേഖരം പിടികൂടി
കുവൈത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച സിഗരറ്റ് ശേഖരം പിടികൂടി. അബ്ദാലി അതിർത്തി കസ്റ്റംസ് ഇൻസ്പെക്ടർമാർ ആണ് ഫർണിച്ചറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ സിഗരറ്റുകൾ കണ്ടെത്തിയത്. അബ്ദാലി അതിർത്തി കടന്നുപോകാൻ ശ്രമിച്ച ഒരു ട്രക്ക് പരിശോധിക്കുന്നതിനിടെയാണ് കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയത്.
തുടർന്ന് വിവിധ ഫർണിച്ചറുകൾ കയറ്റിയ ട്രക്കിലെ സാധനങ്ങൾ ക്രമീകരിച്ചിരുന്ന രീതി സംശയകരമായി തോന്നി മുഴുവൻ സാധനങ്ങളും ഇറക്കി പരിശോധിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫർണിച്ചറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ വലിയ അളവിൽ സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നുവെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. സംഭവത്തിൽ റിപ്പോർട്ട് ഫയൽ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.


Comments (0)