കുവൈത്തിൽ കടം തിരിച്ചടക്കാത്തവർക്ക് എതിരെ സഹൽ ആപ്പ് വഴി യാത്രാ നിരോധനം ഏർപ്പെടുത്തും. പുതിയ സംവിധാനം നിലവിൽ വന്നു. സൗജന്യമായാണ് ഈ സേവനം ലഭിക്കുക. നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ഈ സേവനം ലഭ്യമായിരിക്കും. നീതിന്യായ മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇത് അനുസരിച്ച് കടം, വായ്പ എന്നിവ തിരിച്ചടക്കാത്തവർക്കെതിരെ ഇത് സംബന്ധിച്ച കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ കോടതി വിധിയുടെ പകർപ്പ് സമർപ്പിച്ച ശേഷം യാത്രാ നിരോധന അപേക്ഷ സമർപ്പിക്കാം.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക