
മറക്കരുത്, മാമ്പഴ മധുരോൽസവം; കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് ആൽ റായ് ബ്രാഞ്ചിൽ മധുരം നിറക്കും മാമ്പഴോൽസവം
മേഖലയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ റായ് ബ്രാഞ്ചിൽ ജൂലൈ 23 ന് മാമ്പഴ ഉത്സവം ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ആറ് മാമ്പഴ ഇനങ്ങൾ മാമ്പഴ ഉത്സവത്തിന് മധുരം കൂട്ടും. അമ്രപാലി, ഫസ്ലി, മല്ലിക, ലിംഗ്ര, ചോസ, ദസ്സേരി – തുടങ്ങിയ മാമ്പഴയിനങ്ങൾ ഉത്സവത്തിന് രുചിയും മണവും കൂട്ടാനെത്തും.
വാങ്ങുന്നതിനുമുമ്പ് വ്യത്യസ്ത മാമ്പഴ ഇനങ്ങൾ രുചിക്കുന്നതിന് സന്ദർശകർക്ക് അവസരം ലഭിക്കും. വെറും മാമ്പഴം പോരാത്തതിന് മാമ്പഴം ഉപയോഗിച്ചുള്ള കേക്കുകൾ, പേസ്ട്രികൾ, പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങൾ, സ്മൂത്തികൾ, ജ്യൂസുകൾ, മിൽക്ക് ഷേക്കുകൾ, അച്ചാറുകൾ, സോസുകൾ എന്നിവയും ഇവിടെ ലഭിക്കും. ഒരു സമ്പൂർണ്ണ മാമ്പഴ മധുരോൽസവം ഇവിടെ ജനങ്ങൾക്ക് ആസ്വദിക്കാം. മാമ്പഴം ഉപയോഗിച്ചുകൊണ്ടുള്ള പലഹാരങ്ങൾ പ്രത്യേക തത്സമയ പാചക കൗണ്ടറിൽ ഇവിടെ ഉണ്ട്.
ഉദ്ഘാടന ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സേവക, ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ സഞ്ജയ് മൊൽക്ക, സെക്കൻഡ് സെക്രട്ടറി (കൊമേഴ്‌സ്യൽ) ദേവീന്ദർ ബാങ്, പ്രതിനിധി (APEDA) സന്ദീപ് സാഹ എന്നിവർ പങ്കെടുത്തു. കുവൈറ്റിലെ ഉപഭോക്താക്കൾക്ക് പ്രീമിയം ഇന്ത്യൻ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത അടിവരയിട്ട് ലുലു കുവൈറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.


Comments (0)