Posted By Greeshma venu Gopal Posted On

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈത്തിൽ ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയര്‍ കാര്‍ഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ബാഗുകളിൽ സംശയം തോന്നുകയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.

തുടർന്നാണ് ഏകദേശം 33 കിലോഗ്രാം ഹാഷിഷും 17 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. ആവശ്യമായ കസ്റ്റംസ് നടപടിക്രമങ്ങൾ സ്വീകരിക്കുകയും, പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തതായി കസ്റ്റംസ് വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *