
ലൈസൻസില്ല ; അംഘാര സ്‌ക്രാപ്പ്‌യാർഡിലെ ആറ് കടകൾ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി
. അംഘാര സ്‌ക്രാപ്പ് പ്രദേശത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന ആറ് കടകൾക്ക് പൂട്ട് വീണു.
വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീലിന്റെ നിർദ്ദേശപ്രകാരം, വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. വാണിജ്യ നിയന്ത്രണ വകുപ്പ് – ജഹ്‌റ ഇൻസ്പെക്ഷനാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. വിപണി നിയന്ത്രിക്കുന്നതിനും, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
ജഹ്‌റ സെന്റർ ഫോർ കൊമേഴ്‌സ്യൽ കൺട്രോളിന്റെ തലവനായ ഖാലിദ് അൽ-എനെസിയുടെ നേതൃത്വത്തിലുള്ള, ഇൻസ്‌പെക്ടർമാരായ ബന്ദർ ഒബൈദ്, റൈദ് അൽ-എനെസി, അഹമ്മദ് ഖലഫ് എന്നിവരടങ്ങുന്ന സംഘമാണ് ലംഘനങ്ങൾ കണ്ടെത്തിയത്. ഇതേ തുടർന്ന് കടകൾ അടച്ചു പൂട്ടി. വാണിജ്യ നിയമലംഘനങ്ങൾ തടയുന്നതിനും ന്യായമായ ബിസിനസ്സ് അന്തരീക്ഷം നിലനിർത്തുന്നതിനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം കുവൈറ്റിലുടനീളം സമാനമായ അപ്രഖ്യാപിത പരിശോധനകൾ തുടരുന്നുണ്ട്.


Comments (0)