പൗരത്വം പിൻവലിക്കാനുള്ള അഭ്യർത്ഥനകൾ ഇനി സഹേൽ ആപ്പ് വഴി നൽകാം

ഏകീകൃത ഇ സർവീസ് അപ്ലിക്കേഷൻ ആയ സഹേലിലൂടെ പുതിയ ഇലക്ട്രോണിക്സ് സേവനം ആരംഭിക്കുന്നതായി ആഭ്യന്തരമന്ത്രാലയം. പൗരത്വം പിൻവലിക്കാനുള്ള അഭ്യർത്ഥനകൾ ഇനി സഹേൽ ആപ്പ് വഴി നൽകാം. ഭരണഘടന നടപടി ക്രമങ്ങൾ ലളിതമാക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പൊതുജനങ്ങളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾ സഹീല് ആപ്പ് തുറന്ന് ആശയവിനിമയ സേവനം തിരഞ്ഞെടുക്കുക.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

പുതിയ അഭ്യർത്ഥന തിരഞ്ഞെടുക്കുക. തുടർന്ന് ആഭ്യന്തരമന്ത്രാലയം ആർട്ടിക്കിൾ 8 അഭ്യർത്ഥനകൾ തിരഞ്ഞെടുക്കുക. അഭ്യർത്ഥന തരം വ്യക്തമാക്കിയ ശേഷം അപേക്ഷയ്ക്ക് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ഇലക്ട്രോണിക് ഫോമായി സമർപ്പിക്കാം. അന്വേഷണങ്ങൾക്കും അഭ്യർത്ഥനകൾക്കും ഇനി പറയുന്ന നമ്പറിൽ വിളിക്കാം 97 29 32 32 ഈ നമ്പറിലേക്ക് പൊതുജനങ്ങൾക്ക് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിളിക്കാം,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top