കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു വിവരങ്ങൾ കൈമാറാൻ കുവൈത്തും ഇന്ത്യയും തമ്മിൽ ധാരണയായി. കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി ലോണ്ടറിങ് ബ്യൂറോയും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിർണായക ചുവടുവയ്പ്പാണിതെന്ന് കുവൈത്ത് പ്രതികരിച്ചു. കുറ്റകൃത്യങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കൈമാറുക, തട്ടിപ്പുകൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യാ വികസനം, രാജ്യങ്ങൾക്കിടയിലെ സഹകരണം മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ധാരണങ്ങൾ. ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കലും മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയാമെന്നും കുവൈത്ത് ഫിനാൻഷ്യൽ ചീഫ് ഹമദ് അൽ മെക്റാദ് പറഞ്ഞു വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
