കഴിഞ്ഞ എട്ട് വർഷത്തിനിടെ കുവൈറ്റിൽ മയക്ക് മരുന്ന് കവർന്നത് 250 ലധികം ജീവനുകൾ ; കണക്കുകൾ പുറത്ത്

കുവൈത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് 268 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. മയക്കുമരുന്നിനും മയക്ക് മരുന്ന് ആസക്തിക്കും എതിരെ പോരാടുന്നതിനായി ആരോഗ്യ മന്ത്രാലയം ജാബർ ആശുപത്രിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി യിലാണ് ഇക്കാര്യം അറിയിച്ചത്. 2015 നും 2023 സെപ്റ്റംബറിനും ഇടയിൽ 81,072 പേരാണ് കുവൈത്ത് മയക്ക് മരുന്ന് ചികിത്സാ കേന്ദ്രത്തിൽ എത്തിയത്.2015 ൽ ആദ്യ ഒമ്പത് മാസങ്ങളിൽ 894 രോഗികളുടെ ഫയലുകൾ തുറന്നു . ഈ കാലയളവിൽ 2,081 പേർ വാർഡുകളിലും 9,537 പേർ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലും ചികിത്സ തേടിയതായും ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ ഡയറക്ടർ ഡോ. അബീർ അൽ-ബഹൂ പറഞ്ഞു. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version