കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ യുവതിയെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുന്‍പ് കാണാതായി. ഫിലിപ്പീൻസിലെ ഗാർഹിക തൊഴിലാളിയെയാണ് മനിലയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുൻപ് കാണാതായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയും അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
നാട്ടിലേക്ക് പോകാനായി കുവൈത്ത് വിമാനത്താവളത്തിലെത്തിയ യുവതിയെ ബോർഡിങ് ഗേറ്റ് അടക്കുന്നതിന് തൊട്ടുമുന്‍പാണ് കാണാതായത്. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് ഇവരെ കണ്ടെത്തി. എന്നാൽ, യുവതിയുടെ പെട്ടെന്നുള്ള തിരോധാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ അധികൃതർ തയാറായില്ല. നിയമപരമായ ലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് ഇവർക്ക് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള ക്രമീകരണം അധികൃതർ ചെയ്ത് കൊടുത്തു.