Posted By Greeshma venu Gopal Posted On

കുവൈറ്റിൽ വാഹനങ്ങളുടെ നിറം മാറ്റുന്നതന് മുമ്പ് മുൻകൂർ അനുമതി വാങ്ങണം ; നടപടികൾ വിശദീകരിച്ച് ട്രാഫിക് വകുപ്പ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ജനറൽ ട്രാഫിക് വകുപ്പ് വിശദീകരിച്ചു. നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെ നടപടി എടുക്കും.

  1. സാങ്കേതിക പരിശോധനാ വകുപ്പിലെ അന്താരാഷ്ട്ര നിലവാര വകുപ്പ് സന്ദർശിക്കുക.
  2. ആവശ്യമായ അംഗീകാരം നേടുകയും ഒരു ഔപചാരിക രേഖയിൽ ഒപ്പ് വയ്ക്കുകയും ചെയ്യുക.
  3. അനുമതി ലഭിച്ച ശേഷം വാഹനത്തിന്റെ നിറം മാറ്റാൻ അംഗീകൃത വർക്ക്ഷോപ്പിലേക്ക് പോകുക.
  4. പുതിയ നിറം അന്താരാഷ്ട്ര നിലവാര വിഭാഗം പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.
  5. നിറം മാറ്റിയതായി കാണിക്കുന്ന പുതിയ വാഹന രജിസ്ട്രേഷൻ രേഖ ലഭിക്കുന്നതിന് വാഹന വിഭാഗം സന്ദർശിക്കുക.
    മുൻകൂർ അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുന്നത് നിയമലംഘനമാണെന്നും വാഹന ഉടമയ്ക്ക് സാമ്പത്തിക പിഴ ചുമത്തുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *