കുവൈറ്റിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികൾ വരുന്നു, മെസില ബീച്ച് ഉടൻ തുറക്കും

കുവൈറ്റിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ വരുന്നു പൗരന്മാർക്കും താമസക്കാർക്കും സമഗ്ര വിനോദ ഉപാധികൾ ഒരുക്കുകയാണ് ലക്ഷ്യം. മെസില ബീച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിലയിരുത്തുന്നതിനിടെ ​ഗവർണറേറ്റ് ​ഗവർണറാണ് ഇക്കാര്യം പറഞ്ഞത്. മെസില ബീച്ച് കുവൈറ്റിന്റെ വിനോദ ടൂറിസം ഭൂപ്രകൃതിയിൽ ഒരു പ്രധാന കൂട്ടിച്ചേർക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളുടെ അഭിലാഷങ്ങൾക്കനുസൃതമായി ടൂറിസം സൗകര്യങ്ങൾ നവീകരിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യമേഖലയിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഗവർണർ ചൂണ്ടികാട്ടി. ടൂറിസം എന്റപ്രൈസ് കമ്പനി സിഇഒ അബ്ദുല്ല പദ്ധതിയുടെ പുരോഗതി വിലയിരുത്തി. ഏറ്റവും പ്രധാനപ്പെട്ട കുടുംബാധിഷ്ഠിത വിനോദ കേന്ദ്രങ്ങളിൽ ഒന്നായ മെസ്സില ബീച്ച് പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ​ഗവർണർ അൽ ജാഫർ എടുത്തുപറഞ്ഞു.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

70000 മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചിടക്കുന്ന ഈ പദ്ധതി കുടുംബ വിനോദത്തിന് മികച്ചതാണ്. അന്താരാഷ്ട്ര നിലവാരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നീന്തൽകുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, മൾട്ടിപർപ്പസ് ഇവൻ ഹാൾ, റസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയവ ഇതിനുള്ളിൽ ഉൾപ്പെടുന്നുണ്ട്. വാണിജ്യ സേവന സൗകര്യങ്ങളും 350 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട് കുവൈറ്റിലെ വളർന്നുവരുന്ന പ്രമുഖ വിനോദ കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിക്കുന്ന ബീച്ച് ഉടൻ തുറക്കും.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version