Posted By Greeshma venu Gopal Posted On

സൗദി- കുവൈറ്റ് സംയുക്ത അതിർത്തിയിൽ പുതിയ എണ്ണ നിക്ഷേപ ശേഖരം കണ്ടെത്തി

സൗദി- കുവൈറ്റ് സംയുക്ത അതിർത്തിയിൽ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തി. ഇരു രാജ്യങ്ങളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. വഫ്ര എണ്ണപ്പാടത്തിന് ഏകദേശം അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്രയിലെ വാര-ബർഗൻ പാടത്താണ് പുതിയ എണ്ണ ശേഖരം കണ്ടെത്തിയത്. നോർത്ത് വഫ്രയിലെ (വാര-ബർഗൻ-1) വാര റിസർവോയറിൽ നിന്ന് പ്രതിദിനം 500 ബാരലിൽ കൂടുതൽ ഉയർന്ന നിലവാരമുള്ള എണ്ണയാണ് നിലവിൽ ഉൽപാദിപ്പിക്കുന്നത്. 2020 മധ്യത്തിൽ വിഭജിത മേഖലയിലും അതിനോട് ചേർന്നുള്ള ഓഫ്‌ഷോർ പ്രദേശത്തും ഉൽപാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ എണ്ണ കണ്ടെത്തലാണിത്. താൽക്കാലികമായി നിർത്തിവച്ച ഖനന പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും പിന്നീട് പുനരാരംഭിക്കുകയായിരുന്നു…വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

ബർഗർ ഫീൽഡിലാണ് പുതിയ പെട്രോളിയം ശേഖരം കണ്ടെത്തിയത് വക്ര ഫീൽഡിന്റെ 5 കിലോമീറ്റർ വടക്ക് ഭാഗത്തായാണ് പുതിയ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത് പ്രതിദിനം 500 ബാരലിൽ അധികം പെട്രോളിയം ഇവിടെനിന്നും ലഭിക്കുമെന്നാണ് കരുതുന്നത് 2020 സംയുക്ത അതിർത്തിയിലും അതിനോട് ചേർന്നുള്ള സമുദ്ര പ്രദേശത്ത് പെട്രോൾ ഉൽപാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനുശേഷം ആദ്യമായാണ് ഇവിടെ എണ്ണ നിക്ഷേപം കണ്ടെത്തുന്നത്.

ഈ കണ്ടെത്തൽ ആഗോള ഊർജ വിതരണ രംഗത്ത് സൗദി അറേബ്യയുടെയും കുവൈത്തിന്റെയും പങ്കാളിത്തത്തിലുള്ള എണ്ണപ്പാടങ്ങളിലെ പര്യവേക്ഷണത്തിലും ഉൽപാദനത്തിലുമുള്ള ശേഷിക്ക് ഉദാഹരണമാണെന്ന് വിലയിരുത്തപ്പെടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *