സ്വകാര്യ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് നൂറിലധികം ജീവകാരുണ്യ സംഘടനകളെ ഒഴിപ്പിച്ചു. ആറ് ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഒഴിപ്പിക്കൽ. റസിഡൻഷ്യൽ പ്രോപ്പർട്ടികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 17 ചാരിറ്റബിൾ സംഘടനകളുടെ ശാഖകൾ ആണ് മുൻസിപ്പൽ പരിശോധനയിലൂടെ ഒഴിപ്പിച്ചത്.
ഗവർണറേറ്റ് ശാഖകളിലുടനീളം തുടക്കത്തിൽ മുനിസിപ്പാലിറ്റി ഓഡിറ്റ് പരിശോധന നടത്തിയിരുന്നു. ഇതിൻറെ ഭാഗമായാണ് തുടർനടപടി. സ്വകാര്യ മാതൃക റെസിഡൻഷ്യൽ ഏരിയകളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ അസോസിയേഷനുകളെ വിലക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. സ്വകാര്യ ഭവന നിർമ്മാണത്തിന് അല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു ഇതിൻറെ ഭാഗമായാണ് നടപടി