ഓവർടൈം ജോലി നൽകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി കുവൈറ്റ്

ഓവർടൈം ജോലി നൽകുന്നതിനുള്ള വ്യവസ്ഥകളും ചട്ടങ്ങളും കർശനമാക്കി കുവൈറ്റ് നീതിന്യായ മന്ത്രാലയം. ആക്ടിംഗ് അണ്ടർ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ മേഖലകളിലും വകുപ്പുകളിലും ഓവർടൈം അസൈൻമെന്റുകൾ യഥാർത്ഥ ജോലി ആവശ്യങ്ങളെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കണം എന്നും വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം എന്നും ഉത്തരവിൽ പറയുന്നു. ഓവർടൈം അസൈൻമെൻറ് നൽകുന്ന തീയതിയിൽ ജീവനക്കാർ മന്ത്രാലയത്തിൽ കുറഞ്ഞത് നാലുവർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം. ഓവർടൈം നൽകുന്ന ജീവനക്കാരൻ ഒരു ഷിഫ്റ്റ് തൊഴിലാളി ആയിരിക്കരുത്. വൈകുന്നേര സെഷനുകളിൽ ജോലി ചെയ്യുന്ന ആളായിരിക്കരുത്. നിശ്ചിത ഓവർടൈം കാലയളവിൽ ജീവനക്കാരൻ ജോലിക്ക് എത്തി എന്ന് ഉറപ്പാക്കാൻ വിരളടയാള സംവിധാനം ഉപയോഗിക്കേണ്ടതാണ്.

ജോലി ദിവസം അവസാനിക്കുന്നത് വരെ ഓവർടൈം നഷ്ടപരിഹാരം ലഭിക്കുകയില്ല. ജീവനക്കാരൻ ഓവർടൈം ജോലി ചെയ്യാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ് എന്ന സ്ഥിരീകരിച്ച ശേഷം മാത്രമേ ജോലി നൽകാവൂ എന്നും പുതിയ ഉത്തരവിൽ പറയുന്നുണ്ട്. ഏതെങ്കിലും വകുപ്പ് സമർപ്പിക്കുന്ന ഓവർടൈം ജോലികൾക്കുള്ള അഭ്യർത്ഥന ആദ്യം മേഖലാ മേധാവിക്ക് റഫർ ചെയ്യാനായി നൽകണം. തുടർന്ന് അദ്ദേഹം അണ്ടർ സെക്രട്ടറിക്ക് റഫർ ചെയ്യും. അഭ്യർത്ഥനകൾ സ്ഥാപിത വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കണം. ഇതിൽ അഡ്മിനിസ്ട്രേറ്റീവ് അഫേഴ്സ് വകുപ്പ് ആവശ്യമായ പഠനം നടത്തും. തുടർന്ന് അപേക്ഷകൾ അന്തിമ അംഗീകാരത്തിനായി അണ്ടർ സെക്രട്ടറിക്ക് സമർപ്പിക്കും. അഭ്യർത്ഥന അംഗീകരിക്കപ്പെട്ടില്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് അഫേഴ്സ് വകുപ്പ് അഭ്യർത്ഥിക്കുന്ന വകുപ്പിന് വിവരങ്ങൾക്കായി രേഖാമൂലമുള്ള വിശദീകരണം അയയ്ക്കും. യോഗ്യതയുള്ള അധികാരികളുടെ അംഗീകാരം ലഭിക്കുകയും ഔപചാരികമായ നിയമന തീരുമാനം പുറപ്പെടുവിക്കുകയും ചെയ്തിട്ടില്ല എങ്കിൽ ആ ജീവനക്കാരന് ഓവർടൈം ജോലിക്ക് നിയോഗിക്കാൻ പാടില്ല.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top