
“മൈ കുവൈറ്റ് മൊബൈൽ ഐഡന്റിറ്റി” ആപ്പ് ഉപയോഗിക്കുന്നവർക്ക് മുൻകരുതൽ നിർദ്ദേശവുമായി പി എ സി ഐ
കുവൈറ്റ് സിറ്റി,: “മൈ കുവൈറ്റ് മൊബൈൽ ഐഡന്റിറ്റി” ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). ആപ്പിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും സൂതാര്യമാണെന്ന് ഉറപ്പ് വരുത്തണം. വ്യക്തിഗത വിവരങ്ങൾ പങ്കു വയ്ക്കരുത്. ഉപയോക്താക്കൾ ആരംഭിച്ച ഒരു പ്രവർത്തനവുമായി നേരിട്ട് ബന്ധപ്പെട്ടതാണെങ്കിൽ മാത്രം പ്രാമാണീകരണ അഭ്യർത്ഥനകൾ അംഗീകരിക്കുക.
ആക്സസ് അനുവദിക്കുന്നതിനോ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിനോമുമ്പ് സേവന ദാതാവിന്റെ വിവരങ്ങൾ വ്യക്തമായി പരിശോധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത പിഎസിഐ ആവർത്തിച്ച് വ്യക്തമാക്കി, വ്യക്തിഗത വിവരങ്ങളിലേക്കുള്ള അനധികൃത ആക്‌സസ് അല്ലെങ്കിൽ ദുരുപയോഗം തടയുന്നതിന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.


Comments (0)