Posted By Greeshma venu Gopal Posted On

ഇറാനെ ആക്രമിച്ച് ഇസ്രയേൽ: നിരവധിയിടങ്ങളിൽ യുദ്ധവിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട്

ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

അതേ സമയം ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ അമേരിക്ക കടുത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നൽകിയിരുന്നു. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെൻറഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകി. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് വിശദമാക്കിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *