വരുന്നത് പൊള്ളും കാലം ; സൂക്ഷിച്ചില്ലെങ്കിൽ തീ പിടിക്കും : കുവൈറ്റിൽ മുന്നറിയിപ്പുമായി അധികൃതർ

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം തീ​പി​ടിത്ത​ങ്ങ​ളി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും മ​രി​ച്ച​ത് 180 പേ​ർ. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ 44 പേ​രും അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം തീ​പി​ടിത്തം, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ 16,144 കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്തു. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ടെ എ​ണ്ണം 3,398 ആ​ണ്. ഇ​തി​ൽ വ​ലി​യൊ​രു ശ​ത​മാ​ന​വും വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ച കേ​സു​ക​ളാ​ണെ​ന്നും ഫ​യ​ർ ഫോ​ഴ്‌​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഗ​രി​ബ് പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ലെ തീ​പി​ടിത്ത​ങ്ങ​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ന് സ​മാ​ന​മാ​ണ്.

അ​പ​ക​ട നി​ര​ക്ക് കു​റ​ക്കു​ന്ന​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളും സു​ര​ക്ഷ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തീ​പി​ടിത്ത​ത്തി​ന്റെ പ്ര​ധാ​ന കാ​ര​ണം ഉ​യ​ർ​ന്ന താ​പ​നി​ല, വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം, ക​ത്തു​ന്ന വ​സ്തു​ക്ക​ളു​ടെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കൂ​ട്ടി​യി​ട​ൽ എ​ന്നി​വ​യാ​ണ്. അ​ശ്ര​ദ്ധ, ഉ​ണ​ങ്ങി​യ പു​ല്ല്, മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. അ​പ​ക​ട​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. നാ​ല് മു​ത​ൽ എ​ട്ട് മി​നി​റ്റ് വ​രെ വേ​ഗ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​മെ​ന്നും ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഗ​രി​ബ് പ​റ​ഞ്ഞു. രാ​ജ്യ​ത്ത് നി​ല​വി​ൽ ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​ടു​ത്ത മാ​സ​ത്തോ​ടെ താ​പ​നി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ എ​ത്തും. ജീ​വ​നും സ്വ​ത്തു​ക്ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് സു​ര​ക്ഷ, തീ​പി​ടിത്ത പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പറഞ്ഞു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

 വാ​ഹ​ന​ങ്ങ​ളി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ പോ​ലു​ള്ള ക​ത്തു​ന്ന വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്ക​രു​ത്
 വൈ​ദ്യു​തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക
 കു​ട്ടി​ക​ൾ തീ​പ്പെ​ട്ടി, തീ ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​മാ​യി ക​ളി​ക്കു​ന്ന​ത് ത​ട​യു​ക
 വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു മു​മ്പ് ഇ​ല​ക്ട്രി​ക്ക​ൽ, ഗ്യാ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഓ​ഫ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക  മ​രു​ഭൂ​മി​യി​ലോ ബീ​ച്ചു​ക​ളി​ലോ തീ​യി​ട​രു​ത്
 ഉ​പ​യോ​ഗ ശേ​ഷം തീ ​പൂ​ർ​ണ​മാ​യും അ​ണ​ഞ്ഞു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക.
 വാ​ഹ​ന​ത്തി​ലും താ​ൽ​ക്കാ​ലി​ക താ​മ​സസ്ഥ​ല​ത്തും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top