
കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് കോളടിച്ചു ; ഒന്നൊന്നര കയറ്റം കയറി കുവൈറ്റ് ദിനാർ
കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് വന്നതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുകയറി കുവൈത്ത് ദീനാർ. തിങ്കളാഴ്ച രാത്രി എക്സി റിപ്പോർട്ടു പ്രകാരം 287 ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു കുവൈത്ത് ദീനാറിന് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയും ഇതേ നിലവാരം നിലനിർത്തി. കഴിഞ്ഞ ദിവസങ്ങളിലും ദീനാർ രൂപക്കെതിരെ കുതിപ്പു നടത്തിയിരുന്നുവെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്.
തിങ്കളാഴ്ച യു.എസ് ഡോളറിനെതിരെ 52 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 87.70 ലെത്തിയിരുന്നു. എണ്ണ കയറ്റുമതിക്കാർക്കിടയിൽ ഡോളറിന് ആവശ്യം ഉയർന്നതും ഇന്ത്യ-യു.എസ് വാണിജ്യ കരാറിലെ അനിശ്ചിതത്വ ങ്ങളുമാണ് രൂപക്ക് തിരിച്ചടിയായത്. ബുധനാഴ്ച യു.എസ് ഡോളറിനെതിരെ രൂപ ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നിരുന്നു. ഇതിനുപിറകെയാണ് രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് ഉയർന്നത്. രൂപയിലെ ഇടിവ് മറ്റു ജി.സി.സി രാജ്യങ്ങളിലെ കറൻസികളിലും മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്.അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ രൂപയുമായുള്ള വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.


Comments (0)