20 പ്രകാശവർഷം അകലെ മറ്റൊരു ‘ഭൂമി’യുണ്ട് ; ‘സൂപ്പർ എർത്ത്’ : ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ

ഭൂമിക്കു പുറമേ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ സാധ്യമാണോ എന്ന ചോദ്യത്തിന് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ശാസ്ത്രം കാലങ്ങളായി ചികഞ്ഞ ചോദ്യവും അത് തന്നയാണ്. എന്നാൽ ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു. ഭൂമിയെപ്പോലെയുള്ള ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഒരു പുതിയ ഗ്രഹം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിൽ നിന്ന് 20 പ്രകാശവർഷം അകലെയാണ് ഈ ഗ്രഹം. സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹത്തിന് HD 20794 d എന്നാണ് പേര് നൽകിയിരിക്കുന്നത്.

നമ്മുടെ സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തെയാണ് ഈ ഗ്രഹം ചുറ്റുന്നത്. ഈ ഗ്രഹം ഒരു പരിധിവരെ ഭൂമിയോട് സാമ്യമുള്ളതായിരിക്കാമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ സാധ്യതകൾ കൊണ്ടാണ് ഈ ഗ്രഹത്തെ ‘സൂപ്പർ എർത്ത്’ എന്ന വിഭാഗത്തിൽപെടുത്തിയിരിക്കുന്നത്. ഈ ഗ്രഹത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ഇത് വാസയോ​ഗ്യമാണ് എന്നത് തന്നെയാണ്. ഇവിടെ താപനില വളരെ അനുകൂലമായതിനാൽ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ദ്രാവക രൂപത്തിൽ ജലത്തിന് നിലനിൽക്കാൻ കഴിയും. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ HD 20794 d അതിന്റെ നക്ഷത്രത്തിന് ചുറ്റും 647 ദിവസങ്ങൾ കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കും.

സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി ആസ്ട്രോഫിസിക്ക ഡി കാനറിയാസ് (ഐഎസി), യൂണിവേഴ്സിഡാഡ് ഡി ലാ ലഗുണ (യുഎൽഎൽ) എന്നിവിടങ്ങളിൽ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞർ ഈ സുപ്രധാന കണ്ടെത്തൽ സ്ഥിരീകരിച്ചത്. HD 20794 എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തെക്കുറിച്ച് ശാസ്ത്രജ്ഞർ വർഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ നക്ഷത്രം നമ്മുടെ സൂര്യനെക്കാൾ അല്പം ചെറുതാണ്. ഈ നക്ഷത്രത്തിന് ചുറ്റും മറ്റ് രണ്ട് ‘സൂപ്പർ എർത്ത്’ ഗ്രഹങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തൽ. അതിന്റെ കണ്ടെത്തലുകൾ പ്രശസ്ത ജ്യോതിശാസ്ത്ര ജേണലായ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top