
പൊള്ളുന്ന ചൂട് ; വൈദ്യുതി അപകടങ്ങൾ വർധിക്കാൻ സാധ്യത, മുൻകരുതൽ നിർദ്ദേശവുമായി ഫയർഫോഴ്സ്
തീവ്രമായ ചൂട് കാരണം വൈദ്യുതി അപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ, താമസ സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം എന്നും ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകി.
ഇത് കേൾക്കൂ
ഓവർലോഡ് ഒഴിവാക്കുക: വൈദ്യുതി ഔട്ട്ലെറ്റുകളിൽ അമിതമായി ഉപകരണങ്ങൾ കണക്ട് ചെയ്യുന്നത് വയറിംഗ് ചൂടാകാനും തീപിടിത്തത്തിനും കാരണമാകും.
സുരക്ഷിതമായ കണക്ടറുകൾ ഉപയോഗിക്കുക: വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇലക്ട്രിക്കൽ കണക്ടറുകൾ മാത്രം ഉപയോഗിക്കുക.
കേടുപാടുകൾ പരിശോധിക്കുക: വയറുകൾക്കും പ്ലഗുകൾക്കും കേടുപാടുകളില്ലെന്ന് പതിവായി പരിശോധിച്ച് ഉറപ്പുവരുത്തുക.
ഉപയോഗിക്കാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുക: വൈദ്യുതി ലോഡ് കുറയ്ക്കുന്നതിനും അപകടസാധ്യത ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാത്ത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗുകളിൽ നിന്ന് ഊരി മാറ്റുകയും ചെയ്യുക.
ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാം. അതുകൊണ്ട്, ഈ വേനൽക്കാലത്ത് വൈദ്യുതി ഉപയോഗിക്കുമ്പോൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ് ഓർമ്മിപ്പിക്കുന്നു.


Comments (0)