Posted By Greeshma venu Gopal Posted On

കുവൈറ്റിലെത്തുന്ന ​ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ ; ഏറ്റവും കൂടുതൽ പേർ റിക്രൂട്ട്‌ ചെയ്യപ്പെടുന്നത് ഈ രാജ്യത്തിൽ നിന്നും , ഇന്ത്യക്കാർക്ക് ഇത് എന്ത് പറ്റി ?

കുവൈറ്റ് സിറ്റി, 2025 ന്റെ ആദ്യ പാദത്തിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം കുവൈറ്റിലെ ഗാർഹിക തൊഴിലാളികൾക്കിടയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 മാർച്ച് 31 നും 2025 മാർച്ച് 31 നും ഇടയിൽ ഫിലിപ്പീന് രാജ്യത്തിൽ നിന്നും വരുന്ന ഗാർഹിക തൊഴിലാളികളിൽ ഏകദേശം 25% പേർ ഈ മേഖല വിട്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു.

ആകെ 44,085 തൊഴിലാളികൾ കുവൈറ്റിൽ എത്തി. ഏകദേശം 21,000 നേപ്പാളികളും 14,000 ശ്രീലങ്കക്കാരും ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുത്തനെ കൂടിയിട്ടുണ്ട്. നേപ്പാളിലെ ഗാർഹിക തൊഴിലാളികൾ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി. 61% വർദ്ധനവ്. തൊട്ടുപിന്നാലെ ശ്രീലങ്കൻ തൊഴിലാളികൾ. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനയുണ്ടായി.

മാലിയൻ സ്ത്രീകളുടെ എണ്ണം ഇരട്ടിയായി. റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിൽ ഒന്ന് ഇന്ത്യൻ പുരുഷ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലെ കുത്തനെയുള്ള ഇടിവാണ്. 2024 മാർച്ചിൽ 248,000 ആയിരുന്ന ഇവരുടെ എണ്ണം 2025 മാർച്ചിൽ 212,000 ആയി കുറഞ്ഞു. കൂടാതെ, സുഡാനീസ് തൊഴിലാളികൾ, പ്രധാനമായും പുരുഷന്മാർ, കുടുംബ മേഖലയിൽ ജോലി ചെയ്യുന്ന മികച്ച 10 രാജ്യങ്ങളിൽ ഇടം നേടി. ഇപ്പോൾ 1,353 പേർ ജോലി ചെയ്യുന്നു. ഇതിനു വിപരീതമായി, പാകിസ്ഥാൻ തൊഴിലാളികൾ പട്ടികയിൽ നിന്ന് പുറത്താകുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *