കുവൈത്തിൽ നിന്ന് കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയത്തിൽ മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ ഈ ആഴ്ച മുതലാണ് പ്രാബല്യത്തിൽ വരുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കുവൈത്ത് – കണ്ണൂർ:
• വ്യാഴാഴ്ച: രാത്രി 8:15 ന് കുവൈത്തിൽ നിന്ന് പുറപ്പെടും, പുലർച്ചെ 4:00ന് കണ്ണൂരിൽ എത്തും.
• തിങ്കളാഴ്ച: രാത്രി 9:20 ന് പുറപ്പെടും, പുലർച്ചെ 4:50ന് കണ്ണൂരിൽ എത്തും.
കുവൈത്ത് – കൊച്ചി:
• ഞായർ, തിങ്കൾ, ബുധൻ: രാത്രി 8:15 ന് പുറപ്പെടും, പുലർച്ചെ 4:00ന് കൊച്ചിയിൽ എത്തും.
• വ്യാഴാഴ്ച: രാത്രി 9:20 ന് പുറപ്പെടും, വെള്ളിയാഴ്ച പുലർച്ചെ 4:50ന് എത്തും.
• വെള്ളിയാഴ്ച: രാത്രി 11:05 ന് പുറപ്പെടും, ശനിയാഴ്ച പുലർച്ചെ 6:55ന് കൊച്ചിയിൽ എത്തും.
പുതിയ ഷെഡ്യൂളിനനുസരിച്ച് യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.
