Posted By Greeshma venu Gopal Posted On

അധിക ല​ഗേജിന് പണം ആവശ്യപ്പെട്ടു ; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു, ജീവനക്കാർക്ക് ​ഗുരിതര പരിക്ക്

ജൂലൈ 26 ന് ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുതിർന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചതായി പരാതി. അധിക ക്യാബിൻ ലഗേജിന് പണം നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മർദ്ദനം. എയർലൈൻ ജീവനക്കാർക്ക് നട്ടെല്ലിനും താടിയെല്ലിനും ഒടിവുണ്ട്. യാത്രക്കാരൻ 16 കിലോഗ്രാം ഭാരമുള്ള രണ്ട് ക്യാബിൻ ബാഗേജ് കൊണ്ടുവന്നിരുന്നു, ഇത് അനുവദനീയമായ 7 കിലോഗ്രാം പരിധിയുടെ ഇരട്ടിയിലും അധികമാണ്. എന്നിട്ടും സൈനിക ഉദ്യോഗസ്ഥൻ അധി ചാർജുകൾ അടയ്ക്കാൻ വിസമ്മതിച്ചു. ഇത് ആവശ്യപ്പെട്ടതോടെയിരുന്നു മർദ്ദനം. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനമായ എസ്ജി -386 ന്റെ ബോർഡിംഗ് ഗേറ്റിലാണ് സംഭവം.

ഉദ്യോഗസ്ഥൻ നടപടിക്രമങ്ങൾ പാലിക്കാതെ വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകൾ മറികടന്ന് ബലപ്രയോഗത്തിലൂടെ എയ്‌റോബ്രിഡ്ജിൽ പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ഗേറ്റിലേക്ക് തിരികെ എത്തിച്ചിരുന്നു. തുടർന്ന് സ്ഥിതിഗതികൾ വഷളായി. ക്യൂ സ്റ്റാൻഡ് പോലും ആയുധമാക്കി ഉദ്യോഗസ്ഥൻ ജീവനക്കാരെ ആക്രമിച്ചു. ഒരു സ്പൈസ്ജെറ്റ് ജീവനക്കാരൻ ബോധരഹിതനായി. നിലത്തു വീണ സഹപ്രവർത്തകനെ സഹായിക്കാൻ തുനിഞ്ഞപ്പോൾ താടിയെല്ലിന് ശക്തമായ ചവിട്ടേറ്റതിനെ തുടർന്ന് മറ്റൊരു ജീവനക്കാരന് മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവമുണ്ടായി.

നാല് ജീവനക്കാരെയും അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾക്ക് നട്ടെല്ലിന് പൊട്ടലുണ്ടെന്നും മറ്റുള്ളവർ താടിയെല്ലിനും മുഖത്തിനും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തെത്തുടർന്ന്, സ്‌പൈസ് ജെറ്റ് ലോക്കൽ പോലീസിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തു. വിമാനത്താവള അധികൃതരിൽ നിന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എയർലൈൻ വാങ്ങി അന്വേഷണ അധികാരികൾക്ക് സമർപ്പിച്ചു. യാത്രക്കാരനെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികളും സ്‌പൈസ് ജെറ്റ് ആരംഭിച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് എയർലൈൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും കത്തെഴുതിയിട്ടുണ്ട്. എയർലൈനിന്റെ അഭ്യർത്ഥനയ്ക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇതുവരെ ഒരു പൊതു പ്രതികരണം നൽകിയിട്ടില്ല. ഉൾപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *