
കുവൈറ്റിൽ നിയമവിരുദ്ധ ട്രോളിംഗ് തടയാൻ കർശന നടപടി ; നിരവധി മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു
കുവൈറ്റിൽ പ്രാദേശിക ജല അതിർത്തിയിൽ ട്രോളിംഗ് രീതികൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ. നിരവധി മത്സ്യബന്ധന ബോട്ടുകൾ പരിശോധന സംഘങ്ങൾ പിടിച്ചെടുത്തു. മത്സ്യവിഭവങ്ങളുടെ പൊതുവ്യയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചത്. മത്സ്യബന്ധന സീസണുകളെ നിയന്ത്രിക്കുന്ന പ്രമേയങ്ങളുടെ ലംഘനമാണ് ഇതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നിയമലംഘകാർക്കെതിരെ ഉടൻ നിയമ നടപടി ഉണ്ടാകും. മത്സ്യബന്ധ മത്സ്യ സമ്പത്തിന്റെ സുസ്ഥിരതയെയും സമുദ്ര വിഭവങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ സീസണൽ മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Comments (0)