ഇത്തരക്കാർക്ക് കുവൈത്തിൽ സിംഗിൾ ട്രിപ്പ്‌ യാത്രാ അനുമതി ലഭിക്കില്ല

കുവൈത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച സിംഗിൾ ട്രിപ്പ്‌ യാത്രാ അനുമതി സൗകര്യം സാമ്പത്തിക, ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് ലഭിക്കുന്നതല്ലെന്ന് നിയമ വിദഗ്ദർ വ്യക്തമാക്കി. എന്നാൽ സിവിൽ,വാണിജ്യ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് യാത്രാ നിരോധനം ഏർപ്പെടുത്തിയ വ്യക്തികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

സാഹൽ ആപ്പ് വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷ ലഭിച്ചാൽ നീതിന്യായ മന്ത്രാലയത്തിലെ വിദഗ്ധർ ഇവ പരിശോധിക്കുകയും പ്രതി രാജ്യം വിടുന്നത് മൂലം എതിർ കക്ഷിക്ക് ബാധ്യതകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ഇതിന് ശേഷം മാത്രമേ യാത്രാ അനുമതി നൽകുകയുള്ളൂ.

യാത്രാ നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്തവർക്ക് വേണ്ടി കഴിഞ്ഞ ദിവസം മുതലാണ് നീതി ന്യായ മന്ത്രാലയം സാഹൽ ആപ്പ് വഴി സിംഗിൾ ട്രിപ്പ് യാത്രാ അനുമതി സൗകര്യം നടപ്പാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top