Posted By Greeshma venu Gopal Posted On

വേനൽക്കാലം; കുവൈത്ത് എയർവേയ്‌സ് ഭക്ഷണ മെനു പുതുക്കി

കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവേയ്‌സ് വേനൽക്കാല യാത്രാ സീസണിനോട് അനുബന്ധിച്ച് പുതിയ ഇൻ-ഫ്ലൈറ്റ് മെനുകൾ പുറത്തിറക്കി. ഗൾഫ്, യൂറോപ്യൻ, ഏഷ്യൻ,പ്രാദേശിക അന്തർദേശീയ ഭക്ഷണ വിഭവങ്ങളും , മധുരപലഹാരങ്ങളും , ഉൾപ്പെടുത്തി കൊണ്ടാണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്.വിവിധയിനം മധുരപലഹാരങ്ങളുടെയും വൈവിദ്ധ്യമാർന്ന പഴങ്ങളുടെയും രുചി വൈവിധ്യങ്ങൾ മെനുവിൽ ഉൾപ്പെടുത്തുവാനും കമ്പനി പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.യാത്രക്കാർക്ക് വിഭവസമൃദ്ധമായ ഭക്ഷണങ്ങളുടെ രുചി പകരാൻ അവസരം നൽകുന്നതാണ് പുതിയ മെനു എന്ന് കുവൈത്ത് എയർവേയ്‌സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൾ മൊഹ്‌സെൻ അൽ-ഫഖാൻ അറിയിച്ചു. എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാർക്കും മെനുകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനു പുറമെ യാത്രക്കാരുടെ ആവശ്യപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *