
ആശ്വാസം ; തെക്ക് കിഴക്കൻ കാറ്റ് ശമിക്കും ; കുവൈറ്റിൽ ചൂട് കുറയും
കുവൈറ്റ് സിറ്റി : ഓഗസ്റ്റ് 11 മുതൽ ആരംഭിക്കുന്ന “കലേബീൻ” സീസണോടെ കുവൈറ്റിൽ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അൽ-അജാരി സയന്റിഫിക് സെന്റർ അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ സമയം , തണുത്ത കാലാവസ്ഥ ആരംഭിക്കുന്നതിന് മുമ്പുള്ള കഠിനമായ ചൂടിന്റെ അവസാന ഘട്ടമാണ്
വേനൽക്കാലത്തെ ഉയർന്ന താപനിലയും സുഹൈൽ നക്ഷത്രത്തിന്റെ സാനിധ്യവും “കലേബീൻ” സീസൺ പ്രതിനിധീകരിക്കുന്നുവെന്ന് കേന്ദ്രം പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു. കഠിനമായ ചൂടിലും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലാണ്, ഇത് താപനിലയിൽ ക്രമേണ കുറവുണ്ടാക്കും. “കാലെബീൻ” സമയത്ത്, പ്രാദേശികമായി “അൽ-സുമം” അല്ലെങ്കിൽ “വിഷങ്ങൾ” എന്നറിയപ്പെടുന്ന തെക്ക്, തെക്കുകിഴക്കൻ കാറ്റ് ശാന്തമാകുമെന്നും ഇത് ഭൂമിയുടെ ഉൾഭാഗം തണുക്കാൻ കാരണമാകുമെന്നും കേന്ദ്രം പറഞ്ഞു. സീസൺ അവസാനിക്കുമ്പോൾ പകൽ താപനില കുറയാൻ തുടങ്ങും.


Comments (0)