തി​ര​ക്കേ​റി​യ സീ​സ​ൺ; വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ വിലയിരുത്തി അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് സീ​സ​ണി​നും വേ​ന​ൽ​ക്കാ​ല യാ​ത്ര​ക്കു​മാ​യി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി ഒ​ന്നാം ഉ​പ​പ്ര​ധാ​ന മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സഊ​ദ് അ​സ്സ​ബാ​ഹ്. പാ​സ്പോ​ർ​ട്ട് നി​യ​ന്ത്ര​ണ മേ​ഖ​ല​ക​ൾ, വി​സാ ഇ​ഷ്യൂ​വിങ് ഹാ​ൾ, ടെ​ർ​മി​ന​ലു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഒ​രു​ക്ക​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത വി​ല​യി​രു​ത്തി.‘കു​വൈ​ത്ത് വി​സ’ പ്ലാ​റ്റ്ഫോം വ​ഴി വി​സ ന​ൽ​കു​ന്ന​തി​ലെ ഏ​കോ​പ​ന​വും വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ സേ​വ​നം ന​ല്‍കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​വും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍ച്ച ചെ​യ്തു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും സേ​വ​ന നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ലി അ​ൽ അ​ദ് വ​നി അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version