Posted By Greeshma venu Gopal Posted On

കുവൈറ്റിലെ റോഡുകളുടെ ​ഗുണനിലവാരം മെച്ചപ്പെടുത്തും ; പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നടപടികൾ പുരോ​ഗമിക്കുന്നു

കുവൈത്തിലെ റോഡ് ശൃംഖല മികവുറ്റതാക്കുന്നതിനുള്ള പദ്ധതി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം തുടരുന്നു.അറ്റകുറ്റപ്പണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ കരാറുകളാണ് നിലവിൽ പരിഗണിക്കുന്നത് . റോഡ് കാര്യക്ഷമത വർദ്ധിപ്പിക്കുക, ഗതാഗത നിലവാരം മെച്ചപ്പെടുത്തുക, ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നടപടികൾ അധികൃതർ കൈകൊണ്ടിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അറ്റകുറ്റപ്പണികൾ നിർദ്ദിഷ്ട സമയക്രമങ്ങൾക്കനുസൃതമായി, ഫീൽഡ് പദ്ധതികളുടെ നടത്തിപ്പ് സൂക്ഷ്മമായും തുടർച്ചയായും നിരീക്ഷിക്കാൻ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗുണനിലവാരവും സുരക്ഷാ ആവശ്യകതകളും കണക്കിലെടുക്കുകയും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് പുതിയ കരാറുകൾക്കുള്ള നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ സംഘങ്ങൾ നിരവധി മേഖലകളിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. അവയിൽ പ്രധാനപ്പെട്ട ഇടങ്ങൾ ഇവയാണ്.
കൈഫാൻ, സാദ് അൽ-അബ്ദുല്ല, ഫർവാനിയ, ബ്ലോക്ക് 7, അദൈലിയ, ജാബർ അൽ-അഹ്മദ്, റാബിയ, അൽ-ഖുറൈൻ, ജോർദാൻ സ്ട്രീറ്റ്, മിഷ്‌റഫ്, സുബ്ഹാൻ, അൽ-സബാഹിയ, അൽ-അർദിയ, ഫഹാഹീൽ മുഹമ്മദ് ബിൻ ഖാസിം സ്ട്രീറ്റ്, ഒമരിയ, അബ്ദുല്ല അൽ-മുബാറക് സബർബ്, ഫുനൈതീസ്, അബു ഫുതൈറ. മുബാറക് അൽ-കബീർ സഹകരണ സൊസൈറ്റി പാർക്കിംഗ് സ്ഥലങ്ങളിലും പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തിയായി

Comments (0)

Leave a Reply

Your email address will not be published. Required fields are marked *