കുവൈത്തിൽ മന്ത്രാലയങ്ങളിലും പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ജീവന ക്കാരുടെയും ശമ്പളഘടന പുനസംഘടിപ്പിക്കുന്നു.സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം സിവിൽ സർവീസ് ബ്യൂറോയുമായി ഏകോപിച്ച് പഠനം നടത്തി വരികയാണെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിന പത്രം റിപ്പോർട്ട് ചെയ്തു. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
നിലവിലെ ശമ്പള സ്കെയിലും അവ തിട്ടപ്പെടുത്തുന്ന രീതിയും പുനഃപരിശോധിക്കുന്നതിനും എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കിടയിൽ നീതിയും തുല്യതയും ഉറപ്പാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.സർക്കാർ സ്ഥാപനങ്ങളിലെ നിലവിലെ വേതന വ്യവസ്ഥയിലെ പോരായ്മകൾ പരിഹരിക്കുക എന്നതും നടപടി ലക്ഷ്യമാക്കുന്നതായും പത്രം റിപ്പോർട്ട് ചെയ്തു.