Posted By Greeshma venu Gopal Posted On

ഓടി ഓടി സ്വർണ്ണവില ; സുല്ലിട്ട് സാധാരണക്കാർ, ഈ വർഷം ഒരു പവന് കൂടിയത് 17,840 രൂപ, പവന് 75,000 കടന്നു

വ്യാപാര യുദ്ധവും ഭൗമ രാഷ്ട്രീയ പ്രതിസന്ധിയും ചേരുമ്പോൾ പ്രവചനാതീതമായ ചാഞ്ചാട്ടത്തിലാണ് സ്വർണം. എപ്പോൾ എന്ത് സംഭവിക്കുമെന്നുറപ്പില്ലാത്ത രാജ്യാന്തര സാഹചര്യം മൂലം സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്. ഇന്ന് മാത്രം പവന് 760 രൂപയാണ് കൂടിയത്. പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമാണ് ഇന്നത്തെ വില.

ഈ മാസം ആദ്യം 72,160 രൂപയായിരുന്നു ഒരു പവന്റെ വില. 23 ദിവസം കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 2,880 രൂപയുടെ വർധനയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 9 നാണ്, 72,000 രൂപ. ഈ വർഷം ആദ്യം (ജനുവരി 1) 57,200 രൂപയായിരുന്നു വില. ആറ് മാസം കൊണ്ട് ഒരു പവന് കൂടിയത് 17,840 രൂപ.

പവന് വില 75,040 രൂപയായെങ്കിലും ഒരു പവൻ ആഭരണരൂപത്തിൽ ലഭിക്കാൻ ജി എസ് ടിയും പണിക്കൂലിയും ചേർത്ത് 80,000 രൂപയ്ക്ക് മേൽ നൽകേണ്ടി വരും. രണ്ട് പവന്റെ ആഭരണം വാങ്ങാൻ 1,60,000 രൂപയോളം ചെലവാക്കേണ്ടി വരുമെന്ന അവസ്ഥയാണ്. വിവാഹ സീസൺ അടുത്തിരിക്കെ വില കയറുന്നത് വിവാഹ ബജറ്റുകളുടെ താളം തെറ്റിക്കും. പണിക്കൂലി കൂടുതലുള്ള ഡിസൈനർ ആഭരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നവർ കൂടുതൽ പണിക്കൂലി നൽകേണ്ടി വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *