Tourist transit visa in kuwait;കുവൈറ്റിൽ ടൂറിസ്റ്റ് ട്രാൻസിറ്റ് വിസ അനുവദിക്കാൻ തീരുമാനം ;അറിയാം പുതിയ മാറ്റങ്ങൾ

On: March 10, 2025 3:21 AM
Follow Us:

Join WhatsApp

Join Now

Tourist transit visa in kuwait;കുവൈത്ത് സിറ്റി :കുവൈത്തിൽ പുതിയ ടൂറിസ്റ്റ് വിസാ സംവിധാനം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ വർഷം കുവൈത്തിൽ വെച്ച് നടന്ന ഗൾഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ അത്യുജ്ജല വിജയത്തെ തുടർന്ന് ടൂറിസം മേഖലയ്ക്ക് ലഭിച്ച ഉണർവിന്റെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസത്തിന്റെ പ്രാധാന്യവും കണക്കിലെടുത്ത് കൊണ്ടാണ് പുതിയ സംവിധാനം നടപ്പാക്കുവാൻ അധികൃതർ തയ്യാറെടുക്കുന്നത്.

ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ട്രാൻസിസ്റ്റ് ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ ദേശീയ എയർലൈൻ കമ്പനികൾ വഴിയാണ് പുതിയ വിസ സമ്പ്രദായം ക്രമീകരിക്കുക. കുവൈത്ത് വഴിയുള്ള ട്രാൻസിസ്റ്റ് യാത്രക്കാർക്ക് നിശ്ചിത ദിവസങ്ങൾ രാജ്യത്ത് ചെലവഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുക. എന്നാൽ, വിസ ലഭിക്കുന്നതിന് യാത്രക്കാരൻ മുൻകൂർ അപേക്ഷ നൽകുകയും അനുമതി നേടുകയും ചെയ്യണം. നിശ്ചിത കാലാവധിക്ക് ശേഷം വിസ പുതുക്കി നൽകുന്നതല്ല.നിലവിൽ
യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ യാത്രക്കാരുടെ പ്രധാന ട്രാൻസിസ്റ്റ് കേന്ദ്രമാണ് കുവൈത്ത്.ഇത് കൊണ്ട് തന്നെ പുതിയ ട്രാൻസിസ്റ്റ് ടൂറിസ്റ്റ് വിസ ഗണ്യമായി പ്രയോജനപ്പെടുത്താനാകുമെന്നാണ് അധികൃതർ കരുതുന്നത്.ഇതിന് പുറമെ പുതുതായി പ്രവർത്തനം ആരംഭിച്ച ടെർമിനൽ 2 ലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ സന്ദർശകരെ ആകർഷിക്കാനാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

https://www.expattechs.com/2025/03/07/hello-english-app/

Leave a Comment