മറ്റ് രാജ്യങ്ങൾ അമേരിക്കയിലെ സിനിമാ വ്യവസായത്തെ തകർക്കുന്നു ; വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ്

വിദേശ സിനിമകൾക്ക് ട്രംപ് 100% താരിഫ് ഏർപ്പെടുത്തുന്നു. കാറുകൾക്കും മൈക്രോചിപ്പുകൾക്കും ശേഷം, അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100% നികുതി ചുമത്താനാണ് ട്രംപിന്റെ തീരുമാനം. തന്റെ തരിഫ് നയം സിനിമയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കയുടെ സിനിമാ വ്യവസായം തകരുകയാണ്. ഹോളിവുഡും അമേരിക്കയ്ക്കുള്ളിലെ മറ്റ് നിരവധി വ്യവസായങ്ങളും നശിക്കുന്നുവെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ “ട്രൂത്ത് സോഷ്യലിൽ വിശദീകരിച്ചു.

മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും രാജ്യത്ത് നിന്ന് അകറ്റുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. വിദേശത്തുള്ള അമേരിക്കൻ സ്റ്റുഡിയോകളെയും ചലച്ചിത്ര പ്രവർത്തകരെയും ആകർഷിക്കാൻ ലാഭകരമായ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് രാജ്യങ്ങളെ ട്രംപ് വിമർശിച്ചു. അമേരിക്കയിലെ സിനിമ മേഖല അതിവേഗം ഇല്ലാതാവുകയാണ്. നമ്മുടെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാന്‍ മറ്റ് രാജ്യങ്ങള്‍ ശ്രമിക്കുന്നു. ഇതിനായി പലവിധ പ്രോാത്സാഹനങ്ങളും വാഗ്ദാനം നല്‍കുന്നുണ്ട്.

കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

എന്നാല്‍ ഹോളിവുഡും അമേരിക്കയിലെ മറ്റ് പല മേഖലകളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ സംഘടിത ശ്രമമാണ് ഇതിന് പിന്നില്‍. ഇതിനെ ദേശീയ സുരക്ഷാ ഭീഷണിയായി കാണണം’ -ട്രംപ് ട്രൂത്ത് സോഷ്യലിൽ പറയുന്നു. അമേരിക്കൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തുമെന്ന് ചൈന പ്രഖ്യാപിച്ച് ഒരുമാസം പിന്നിടുന്ന വേളയിലാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പകരച്ചുങ്ക യുദ്ധം ഓഹരി വിപണികളിൽ ഉൾപ്പെടെ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. സിനിമകള്‍ യുഎസില്‍ നിര്‍മ്മിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top