സ്വ​ദേ​ശി റെ​സി​ഡ​ൻ​ഷ്യ​ൽ സോ​ണു​ക​ളി​ൽ അ​വി​വാ​ഹി​ത​രു​ടെ താ​മ​സം ;ന​ട​പ​ടി തു​ട​രു​ന്നു; വൈ​ദ്യു​തി അടക്കം വി​ച്ഛേ​ദിക്കും

സ്വ​ദേ​ശി റെ​സി​ഡ​ൻ​ഷ്യ​ൽ സോ​ണു​ക​ളി​ൽ അ​വി​വാ​ഹി​ത​രാ​യ വ്യ​ക്തി​ക​ൾ താ​മ​സി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഞ്ച് ബാ​ച്ചി​ല​ർ ഹൗ​സി​ങ് പ്രോ​പ്പ​ർ​ട്ടി​ക​ളു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. റു​മൈ​ത്തി​യ, സ​ൽ​വ, സാ​ൽ​മി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി. വൈ​ദ്യു​തി മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ൻ​ജി​നീ​യ​റി​ങ് ഓ​ഡി​റ്റ് ആ​ൻ​ഡ് ഫോ​ളോ അ​പ് പ​രി​ശോ​ധ​നാ സം​ഘ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.htps://www.nerviotech.com

ഹൗ​സി​ങ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നും സ്വ​ദേ​ശി റെ​സി​ഡ​ൻ​ഷ്യ​ൽ സോ​ണു​ക​ളി​ൽ അ​വി​വാ​ഹി​ത​ർ താ​മ​സി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി. ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. സ്വ​ദേ​ശി റെ​സി​ഡ​ൻ​ഷ്യ​ൽ സോ​ണു​ക​ളി​ലെ അ​വി​വാ​ഹി​ത​രു​ടെ താ​മ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത് പ​രി​ശോ​ധ​ക​സം​ഘ​ത്തെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു. 139 എ​ന്ന ഹോ​ട്ട്‌​ലൈ​നി​ലും 24727732 എ​ന്ന വാ​ട്ട്‌​സ്ആ​പ് ന​മ്പ​റി​ലും വി​വ​രം അ​റി​യി​ക്കാം. അ​ത​ത് ഗ​വ​ർ​ണ​റേ​റ്റി​ലെ മു​നി​സി​പ്പാ​ലി​റ്റി ബ്രാ​ഞ്ചി​ന്റെ ഡ​യ​റ​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കാം. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​ധി​കാ​രി​ക​ൾ ഇ​വ​യോ​ട് പ്ര​തി​ക​രി​ക്കും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version