
ഇനി എങ്ങും പോകണ്ട നിങ്ങളുടെ താമസ വിലാസം മിനിറ്റുകൾകൊണ്ട് ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം
കുവൈറ്റിൽ, നിങ്ങളുടെ സിവിൽ ഐഡി വിലാസം അപ്‌ഡേറ്റ് ചെയ്യുക എന്നത് നർബന്ധമാണ്. താമസം മാറി 30 ദിവസത്തിനുള്ളിൽ ഇത് അപ്‌ഡേറ്റ് ചെയ്യണം. അല്ലങ്കിൽ100 ദിനാർ വരെ പിഴ ലഭിക്കും. സാഹേൽ ആപ്പിലെ പുതിയ അപ്‌ഡേറ്റ് വഴി, പ്രവാസികൾക്ക് ഇത് ഓൺലൈനായി തന്നെ ചെയ്യാം.
സിവിൽ ഐഡി വിലാസം അപ്‌ഡേറ്റ് ചെയ്യു്നനത് എങ്ങനെയെന്ന് നോക്കാം?
സാഹേൽ ആപ്പ് തുറക്കുക: കുവൈറ്റ് മൊബൈൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് താഴെയുള്ള “സേവനങ്ങൾ” (Services) എന്നതിൽ ക്ലിക്ക് ചെയ്യുക.
സിവിൽ ഇൻഫർമേഷൻ അതോറിറ്റി തിരഞ്ഞെടുക്കുക: “പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ” (The Public Authority for Civil Information) തിരഞ്ഞെടുക്കുക.
വിലാസം മാറ്റുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക: “വ്യക്തിഗത സേവനങ്ങൾ” (Personal Services) എന്നതിലേക്ക് പോയി “കുവൈറ്റികൾ അല്ലാത്തവരുടെ വിലാസം മാറ്റുക” (Address Change for Non-Kuwaiti) എന്നതിൽ ടാപ്പ് ചെയ്യുക.
നിങ്ങളുടെ പുതിയ PACI നമ്പർ നൽകുക: നിങ്ങളുടെ പുതിയ താമസസ്ഥലത്തിന്റെ 9 അക്ക PACI നമ്പർ രേഖപ്പെടുത്തുക. ഈ നമ്പർ സാധാരണയായി നിങ്ങളുടെ ഫ്ലാറ്റിന്റെ വാതിലിനടുത്ത്, ലിഫ്റ്റ് ഏരിയയിൽ, അല്ലെങ്കിൽ ചില വാടക കരാറുകളിൽ കാണാം.
ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക:
നിർബന്ധം: Accommodation Declaration, വാടക കരാർ (Rental Contract), പാസ്‌പോർട്ട് കോപ്പി (Passport Copy), പവർ ഓഫ് അറ്റോർണി (ആവശ്യമെങ്കിൽ).
ഓപ്ഷണൽ: ഉടമസ്ഥാവകാശ രേഖകൾ (Ownership documents), പാട്ടത്തിനെടുക്കാൻ അനുമതി (Lease authorization), Signature certificate).
ഡിക്ലറേഷൻ & സബ്മിറ്റ്: നിങ്ങൾ നൽകിയ എല്ലാ വിവരങ്ങളും പരിശോധിക്കുക, ബോക്സിൽ ടിക്ക് ചെയ്യുക, തുടർന്ന് “സമർപ്പിക്കുക” (Submit) ക്ലിക്ക് ചെയ്യുക.


Comments (0)