us president donald trump;കുവൈത്തിനും താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍

us president donald trump:കുവൈത്ത് സിറ്റി: യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം കുവൈത്തിന് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് കുവൈത്ത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍. അമേരിക്ക ചില രാജ്യങ്ങളിൽ വ്യത്യസ്ത നിരക്കുകളിൽ ഏർപ്പെടുത്തിയ താരിഫ് ആഗോള സമ്പദ്‌വ്യവസ്ഥയെ അനിവാര്യമായും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ കാമിൽ അൽ ഹറമി. ഈ പ്രവണത ആഗോള പണപ്പെരുപ്പം വർധിപ്പിക്കുകയും തൽഫലമായി വിലകൾ കൂടുകയും ചെയ്യുന്നതിലേക്ക് നയിക്കും. പ്രത്യേകിച്ചും മറ്റ് രാജ്യങ്ങൾ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് അതേ രീതിയിൽ പ്രതികരിക്കുകയും അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് വർധിപ്പിക്കുകയും ചെയ്തേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കുവൈത്തിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് ഏകദേശം 10 ശതമാനം താരിഫ് വർധിപ്പിച്ചതിന് ശേഷം, കുവൈത്തിന്‍റെ യുഎസിലേക്കുള്ള കയറ്റുമതി വളരെ കുറവാണെന്നും എണ്ണയ്ക്കും പ്രകൃതിവാതകത്തിനും യുഎസിന് താരിഫ് വർദ്ധിപ്പിക്കാൻ കഴിയുമെന്നും അൽ ഹറമി കൂട്ടിച്ചേര്‍ത്തു. എന്നാൽ ട്രംപ് ഇതുവരെ എണ്ണ ഇറക്കുമതിക്ക് താരിഫ് വർധിപ്പിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version