വഫ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു തീപടർന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും തീപിടിച്ചു ഒരാൾക്കു പരിക്കേറ്റു.

അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി അപകടം നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാളെ എമർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു.