
ഐസ് ക്രഷറിൽ തൊഴിലാളിയുടെ കൈ കുടുങ്ങി; ഓടിയെത്തി കുവൈറ്റ് ഫയർ ഫോഴ്സ്
ഐസ് ക്രഷറിൽ കൈ കുടുങ്ങിയ തൊഴിലാളിയെ രക്ഷപെടുത്തി കുവൈത്ത് ഫയർ ഫോഴ്സ്. കഴിഞ്ഞ ദിവസം മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടയാണ് തൊഴിലാളിയുടെ കൈ അബദ്ധത്തിൽ ഐസ് ക്രഷറിൽ കുടുങ്ങിയത്. ഉടൻ തന്നെ യന്ത്രം ഓഫ് ചെയ്യുകയും സഹായത്തിനായി ഫയർ ഫോഴ്സ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
വിവരം ലഭിച്ച ഉടൻ തന്നെ ഫഹാഹീൽ ഉള്ള ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തി. പ്രത്യേക ഉപകരണങ്ങളും കട്ടറും ഉപയോഗിച്ച് ഐസ് ക്രഷർ മുറിച്ച് മാറ്റിയ ശേഷം തൊഴിലാളിയുടെ കൈ പുറത്തെടുത്തു. ഉടൻ തന്നെ ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തൊഴിലാളിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ
ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം സംഭവിക്കാതെ തൊഴിലാളിയെ രക്ഷിക്കാൻ സാധിച്ചത്. ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


Comments (0)