Posted By Greeshma venu Gopal Posted On

കുവൈറ്റിൽ സാമ്പത്തിക രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ജോലി നഷ്ടമാകും

നിയമപരമായ സമയപരിധിക്കുള്ളിൽ സാമ്പത്തിക രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ജോലി നഷ്ടമാകും കുവൈറ്റിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി അഴിമതി വിരുദ്ധ അതോറിറ്റി. പുതുസ്ഥാനങ്ങളുടെയും അവയുടെ ഉടമകളുടെയും മേൽനോട്ടം ഉറപ്പുവരുത്തുന്നതിനാണ് പുതിയ തീരുമാനം.

നിശ്ചിതരേഖകൾ സമർപ്പിക്കാൻ 90 ദിവസത്തിൽ കൂടുതൽ കാലതാമസം വരുത്തിയവരിൽ നിന്ന് കുറഞ്ഞത് 500 ദിനാർ പിഴയായി ഈടാക്കം എന്നാണ് മുന്നറിയിപ്പ്. 90 ദിവസത്തിൽ കൂടുതൽ കാലതാമസം ഉണ്ടായാൽ അതിനുശേഷം പിഴ പതിനായിരം ദിനാറായി വർദ്ധിക്കും കൂടാതെ ഒരു വർഷത്തെ തടവും ലഭിക്കും അന്തിമ ഉത്തരവ് ലഭിച്ചിട്ടും വസ്തുവകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താതിരുന്നാൽ 3000 ദിനാർ പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കും.

താമസക്കാർ സമർപ്പിച്ച വിവരങ്ങൾ കുവൈറ്റിലെ ഡേറ്റ സമിതി കൃത്യമായി പരിശോധിക്കും. അനധികൃതമായി ലാഭമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയാൽ നിയമ നടപടി വരും. ഫെബ്രുവരിയിൽ സർക്കാർ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *