
36 കുപ്പി മദ്യം കടത്തി പക്ഷേ, പ്രതികളെ കോടതി വെറുതെ വിട്ടു
മദ്യ കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത കുറ്റവാളികളെ കോടതി കുറ്റവിമുക്തരാക്കി. അറസ്റ്റ് സെർച്ച് വാറണ്ട് കാലാവധി കഴിഞ്ഞു പുറപ്പെടുവിച്ചതിനാലാണ് കോടതി രണ്ട് കുറ്റവാളികളെ കുറ്റവിമുക്തരാക്കിയത്. ഇക്കാര്യം കുറ്റവാളികളുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അവതരിപ്പിച്ച വാദങ്ങൾ സാധുത ഉള്ളതാണ് എന്ന് കണ്ടെത്തിയ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ രേഖാമൂലമുള്ള സെർച്ച് വാറണ്ട് പുറപ്പെടുവിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ 44 കോടതി എടുത്തുപറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ അങ്ങനെ ആയിരുന്നില്ല. പ്രതികളെ സംശയിക്കുകയോ നിരീക്ഷണ വിധേയമാക്കുകയോ ചെയ്യുന്നത് വാറണ്ടായോ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്നതിന് ന്യായീകരണമായോ കണക്കാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


Comments (0)