കുവൈത്ത് സിറ്റി: അൽ-അദൈലിയയിലേക്കുള്ള ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (ഫോർത്ത് റിങ് റോഡ്) വീണ്ടും പൊതുജനങ്ങൾക്കായി തുറന്നതായി ട്രാഫിക് വകുപ്പ് അറിയിച്ചു. ഡമാസ്കസ് സ്ട്രീറ്റിനും റിയാദ് സ്ട്രീറ്റിനും ഇടയിലുള്ള ഈ റോഡ് അറ്റകുറ്റപ്പണികൾക്കായി നേരത്തെ അടച്ചിരുന്നു.സാൽമിയയിൽ നിന്ന് ഷുവൈഖിലേക്ക് പോകുന്നവർക്ക് ഇപ്പോൾ ഈ റോഡ് ഉപയോഗിക്കാം. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.രാജ്യത്തെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് റോഡിന്റെ നവീകരണവും വീണ്ടും തുറന്നതും.