Expat arrest: പട്ട ചാരായം അടിച്ച് പൂസായി,, വീടിനു മുന്നിൽ ഇരുന്നും കിടന്നും ചർച്ച!!! ഒടുവിൽ രണ്ട് പ്രവാസികൾക്ക് കിട്ടി മുട്ടൻ പണി

കുവൈത്ത് സിറ്റി : കുടിപ്പുറത്ത് കേട്ടതിൽ ഉണ്ടായ പിഴവ് കാരണമാകാം ‘കുടിച്ചാൽ വയറ്റിൽ കിടക്കണം’ എന്ന കാർണവൻന്മാരുടെ ഉപദേശം രണ്ട് കുടിയന്മാർക്ക് കഴിഞ്ഞ ദിവസം വിനയായത്.ജഹറയിൽ സുലഭമായ പട്ട ചാരായം അടിച്ച് രണ്ട് പ്രവാസി കുടിയന്മാർ കിടന്നത് അൽ വാഹ പ്രദേശത്തെ പാവപ്പെട്ട ഒരു കുവൈത്തിയുടെ വീട്ടു മുറ്റത്ത്.. കിടക്കുക മാത്രമല്ല ഇടക്ക് ഒരു ചേഞ്ച്‌നു വേണ്ടി നാല് കാലിൽ ഇരുന്ന് ആഗോള സമ്പദ് വ്യവസ്ഥയെ കുറിച്ചും അമേരിക്ക നടത്തുന്ന അനീതികൾക്ക് എതിരെയും ചർച്ച നടത്തി വരികയായിരുന്നു ഇരുവരും.

ഇതിനിടയിലാണ് സ്വന്തം വീട്ടു മുറ്റത്ത് അധിനിവേശം നടത്തി വെടി പറയുന്ന രണ്ട് പേരെയും വീട്ടുടമ കാണുന്നതും. കാര്യം അന്വേഷിക്കാൻ ഓടി എത്തിയ വീട്ടുടമയോട് വായിൽ വിരലുകൾ അമർത്തി പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് കുടിയന്മാരിൽ ഒരാൾ മൊഴിഞ്ഞു… “അമേരിക്ക…ബ്ർർർർർ …” !!
അപ്പോൾ പ്രതിഷേധം നമ്മോടല്ല.. അമേരിക്കയോടാണ്.. നമ്മൾ ഇതിൽ ഇടപെടെണ്ട കാര്യമില്ല എന്ന ആശ്വാസത്തിൽ വീട്ടുടമ തിരിഞ്ഞു നടക്കുന്നതിനിടയിലാണ് രണ്ടാമത്തെ കുടിയന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനം.. “ഇന്ത മൂ സൈൻ!!” അപ്പോൾ ഇത് നമ്മളോടുള്ള വെല്ലു വിളി തന്നെയാണ്.. എല്ലിൽ തട്ടിയ വിളിയുമാണ്..പോലീസിനെ അറിയിക്കുക തന്നെ.. വീട്ടുടമയുടെ നീക്കം അത്ര പന്തിയല്ലെന്ന് കണ്ട ഇരുവരും ഓടി രക്ഷ പെടാൻ ഒരു ശ്രമം നടത്തി നോക്കി. കുടിച്ച സാധനത്തിന്റെ വീര്യത്തിൽ ഒരിഞ്ച് പോലും അനങ്ങാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ഇരുവരും. ”നീന്തി” രക്ഷ പെടാനുള്ള ശ്രമമായിരുന്നു അടുത്തത്. അതും വിഫലമായി.അപ്പോഴേക്കും പോലീസും സന്നാഹങ്ങളും സംഭവ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.പോലീസ് വന്നു പരിശോധിച്ചപ്പോഴാണ് ഇരുവരും ഗാർഹിക വിസയിൽ ജോലി ചെയ്യുന്നവരാണെന്ന് തിരിച്ചറിയുന്നത്..ഇരുവരും ഏത് നാട്ടു കാരാണെന്ന് അറിവായിട്ടില്ലെങ്കിലും മന്ത്രാലയം പുറത്തു വിട്ട കുടിയന്മാരിൽ ഒരാളുടെ പിൻ ഭാഗ ദൃശ്യത്തിന് ഒരു ഇന്ത്യൻ ‘ടച്ചപ്പ് ” ഉള്ളതായാണ് ചില സരസന്മാർ അനുമാനിക്കുന്നത്..ഏതായാലും ഇരുവരെയും “ഫൈനൽ എക്‌സിറ്റ് ” നടപടികൾക്കായി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി യിരിക്കുകയാണ് ഇപ്പോൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top