
ലിംഗമാറ്റം നടത്തിയവരെ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ചു, വ്യാജ എക്സിറ്റ് – എൻട്രി രേഖകൾ ഉണ്ടാക്കി; കുവൈത്തി പൗരന് കടുത്ത ശിക്ഷ നൽകി കോടതി
ലിംഗമാറ്റം നടത്തിയവരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒരു കുവൈത്തി പൗരന് കടുത്ത ശിക്ഷ. അഞ്ച് വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. കുവൈത്ത് ക്രിമിനൽ കോടതി, അൽ-ദുവായ്ഹി ഉപദേഷ്ടാവ് അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
ഇയാളുടെ സഹായികളായ നുവൈസിബ് തുറമുഖത്തെ ഒരു കോർപ്പറൽ, ഇയാളുടെ സഹോദരൻ, മറ്റൊരു വിദേശപൗരൻ എന്നിവർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. വ്യാജ എക്സിറ്റ് – എൻട്രി രേഖകൾ ഉണ്ടാക്കിയതിനും ലിംഗമാറ്റം നടത്തിയ പുരുഷൻ, ഒരു പ്രായപൂർത്തിയാകാത്തയാൾ, ഒരു സ്ത്രീ എന്നിവരെ ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചതിനുമാണ് ഇവരെ ശിക്ഷിച്ചത്.


Comments (0)