ടെസ്ലയെത്തുന്നു ; സാധാരണക്കാരുടെ കൈകളിലേക്ക് ; കുറഞ്ഞ നിരക്കിൽ പ്രോട്ടോടൈപ്പ് ഇലക്ട്രിക് കാർ നിർമ്മിക്കാനെരുങ്ങി കമ്പനി
ആഗോള വിൽപ്പനയിലെ കുത്തനെയുള്ള ഇടിവ് മറികടക്കാനെരുങ്ങുകയാണ് ടെസ്ല. കുറഞ്ഞ വിലയിൽ ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പുകൾ കമ്പനി നിർമ്മിച്ച് തുടങ്ങി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വിൽപ്പന ഇടിവാണ് നേരിട്ടത്. ഇതേ തുടർന്നാണ് പുതിയ തീരുമാനം വന്നത്. റിപ്പോർട്ടിനെത്തുടർന്ന്, ടെസ്‌ലയുടെ ഓഹരികൾ മണിക്കൂറുകൾ കൊണ്ട് 2.6% ഇടിഞ്ഞു.
പുതിയ ബജറ്റ്-സൗഹൃദ മോഡലിന്റെ വലിയ തോതിലുള്ള ഉത്പാദനം ഈ വർഷം രണ്ടാം പകുതിയിൽ ആരംഭിക്കു. ഇത് ടെസ്ലയുടെ ഡിമാൻഡ് വീണ്ടും ഉയർത്തുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ ചെലവിലുള്ള നിർമ്മാണം മസ്‌കിനെ മറ്റൊരു തരത്തിൽ സമ്മർദ്ദത്തിലാക്കുന്നു. സമീപകാല വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ടെസ്‌ലയുടെ ദുർബലമായ പ്രകടനം അപ്രതീക്ഷിതമല്ല. ഈ മാർക്കറ്ററിലെ വിശകലന വിദഗ്ധൻ ജേക്കബ് ബോൺ പറഞ്ഞു. ഫലപ്രദമായി വിപണനം ചെയ്താൽ താങ്ങാനാവുന്ന വിലയുള്ള ഒരു ടെസ്ല മോഡലിന് വിൽപ്പന ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. ടെസ്‌ലയുടെ വരുമാനം തുടർച്ചയായ രണ്ടാം പാദത്തിലും കുറഞ്ഞു.. ഏപ്രിൽ-ജൂൺ കാലയളവിൽ, വരുമാനം 12% ഇടിഞ്ഞ് 22.5 ബില്യൺ ഡോളറായി, മുൻ വർഷത്തെ 25.5 ബില്യൺ ഡോളറിൽ നിന്ന് കുറഞ്ഞു.
Comments (0)