Posted By Greeshma venu Gopal Posted On

റെസിഡൻസി പെർമിറ്റ് തട്ടിപ്പ്; പണം വാങ്ങി നിയമ വിരുദ്ധമായി റെസിഡൻസി പെർമിറ്റുകൾ നൽകുന്ന സംഘം പിടിയിൽ

പണത്തിനു പകരമായി പ്രവാസികൾക്ക് അനധികൃത റെസിഡൻസി പെർമിറ്റുകൾ നൽകാൻ സൗകര്യമൊരുക്കുന്ന സംഘടിത സംഘം അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം. മനുഷ്യക്കടത്തും റെസിഡൻസി തട്ടിപ്പും തടയുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി, വ്യാജ ഔദ്യോഗിക രേഖകൾ നിർമ്മിച്ച് വർക്ക് പെർമിറ്റ് ഡാറ്റയിൽ കൃത്രിമം കാണിച്ചതായും സംഘത്തിനെതിരെ ആരോപണമുണ്ട്.
അനധികൃത റെസിഡൻസി നെറ്റ്‌വർക്കുകൾ ഇല്ലാതാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിലവിലുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി.
റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് അതേ രാജ്യക്കാരായ മറ്റൊരാൾക്ക് 650 കെഡി നൽകിയതായി ഒരു ഏഷ്യൻ പൗരൻ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

നിരവധി തൊഴിലാളികളെ വിളിച്ചുവരുത്തി, താമസ പെർമിറ്റ് ലഭിക്കുന്നതിന് 500 KD നും 900 KD നും ഇടയിൽ പണം സംഘം കൈപറ്റിയിട്ടുണ്ട്.
ഫാമിലി റെസിഡൻസി വിസയ്ക്ക് യോഗ്യത നേടുന്നതിനായി വർക്ക് പെർമിറ്റുകളിലെ ശമ്പള ഡാറ്റ വ്യാജമാക്കാൻ ചിലർ 60 മുതൽ 70 KD വരെ അധികമായി നൽകിയതായും റിപ്പോർട്ട് ചെയ്തു. കൂടാതെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ നിന്ന് ജോലി അറിയിപ്പുകളും പെർമിറ്റുകളും സ്വീകരിക്കുന്നത് ഉൾപ്പെടെ “Sahl” ആപ്പ് വഴിയാണ് സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്തതെന്നും ഇവർ സമ്മതിച്ചു.

അന്വേഷണത്തിന് ശേഷം മന്ത്രാലയം സംശയിക്കപ്പെടുന്നവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. കൂടാതെ കമ്പനി ആസ്ഥാനത്ത് അന്വേഷണങ്ങൾ, അറസ്റ്റ്, പരിശോധനകൾ എന്നിവ നടന്നു. നിയമവിരുദ്ധ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ട എല്ലാ വ്യക്തികൾക്കെതിരെയും നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version