മേഖലയിലെ സംഘർഷം ; പരിഭ്രാന്തി വേണ്ട, അനാവശ്യമായി ഭക്ഷ്യ സാധനങ്ങൾ വാങ്ങികൂട്ടരുതെന്ന് സാമൂഹികകാര്യ മന്ത്രാലയം

On: June 24, 2025 10:45 AM
Follow Us:

Join WhatsApp

Join Now

നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോളും രാജ്യത്ത് സഹകരണ സംഘങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത സ്ഥിരമായി തുടരുനനുണ്ടെന്ന്
സാമൂഹികകാര്യ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചു. എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ പറഞ്ഞു. കൃത്യമായ പദ്ധതികൾ നിലവിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഭക്ഷ്യവസ്തുക്കൾ പരിഭ്രാന്തരായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

സാധനങ്ങൾ സംഭരിച്ചുവെക്കുന്നത് ഭക്ഷ്യവസ്തുക്കൾ കേടാകാനും സാമ്പത്തിക നഷ്ടങ്ങൾക്കും വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കാനും ഇടയാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കേണ്ടതിന്റെയും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതിന്റെയും പ്രാധാന്യം ഇരു ഏജൻസികളും ചുണ്ടിക്കാട്ടി.കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N

Leave a Comment