കുവൈത്ത് പൗരത്വ അന്വേഷണ സുപ്രീം കമ്മിറ്റിയോഗം ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു. 640 പേരുടെ കൂടി പൗരത്വം പിൻവലിക്കാൻ മന്ത്രിമാരുടെ കൗൺസിലിന് സമർപ്പിക്കുന്നതിനായി കമ്മിറ്റി തീരുമാനിച്ചു.

ഇരട്ട പൗരത്വമുള്ള രണ്ട് പ്രത്യേക കേസുകൾ, വ്യാജരേഖ സമർപ്പിച്ച 66 കേസുകൾ, ആശ്രിതത്വത്തിലൂടെ നേടിയ പൗരത്വം എന്നിവ ഇതിൽ ഉൾപ്പെടുന്നു. നേരത്തേ സമാനമായ നടപടികളിൽ വ്യാജമായി നേടിയ നിരവധി പേരുടെ പൗരത്വം പിൻവലിച്ചിരുന്നു.