Posted By Nazia Staff Editor Posted On

Expat dead; മറ്റുള്ളവരെ രക്ഷിക്കാൻ ഓടിനടന്നു ;മരണത്തിന് മുമ്പ് പലരുടെയും ജീവൻ രക്ഷിച്ചു:സഹപ്രവർത്തകരെ വിളിച്ചുണർത്തി; പക്ഷെ നൂഹിന് രക്ഷപ്പെടാനായില്ല

Expat dead ; തി​രൂ​ർ: കു​വൈ​ത്ത് ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രി​ൽ കൂ​ട്ടാ​യി കോ​ത​പ്പ​റ​മ്പ് സ്വ​ദേ​ശി കു​പ്പ​ന്റെ പു​ര​ക്ക​ൽ നൂ​ഹു​മു​ണ്ടാ​യി​രു​ന്നെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തി​ന്റെ ന​ടു​ക്കം മാ​റാ​തെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നൂ​ഹ് മ​രി​ച്ച​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

തീ ​പ​ട​രു​ന്ന​ത് ക​ണ്ട നൂ​ഹാ​ണ് മ​റ്റു സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചു​ണ​ർ​ത്തി​യ​ത്. പി​ന്നീ​ട് നൂ​ഹി​നെ കാ​ണാ​താ​യി. തി​ര​ച്ചി​ൽ ന​ട​ത്തി​യ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ​ത്.

കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന നൂ​ഹി​ന്റെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് വി​വ​രം നാ​ട്ടി​ല​റി​യി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന നൂ​ഹ് 11 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ വി​ളി​ച്ച് മാ​താ​പി​താ​ക്ക​ളു​മാ​യി ഏ​റെ​നേ​രം ഫോ​ണി​ൽ സം​സാ​രി​ച്ചു. പി​റ്റേ​ന്ന് പു​ല​ർ​ച്ച​യാ​ണ് ദു​ര​ന്തം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *